Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Walkway In

Kottayam

മു​ണ്ട​ക്ക​യം ടൗ​ണി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം; ന​ട​പ​ടി​യു​മാ​യി പ​ഞ്ചാ​യ​ത്ത്

മു​ണ്ട​ക്ക​യം: കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ഒ​ഴി​പ്പി​ച്ച് മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത്. ടൗ​ൺ മേ​ഖ​ല​യി​ലും പു​ത്ത​ൻ​ച​ന്ത ബൈ​പാ​സ് പ​രി​സ​ര​ങ്ങ​ളി​ലും പാ​ത​യോ​ര​ങ്ങ​ൾ കൈ​യേ​റി ന​ട​ത്തി​വ​ന്ന അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ളാ​ണ് മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ച​ത്.

അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം മൂ​ലം മു​ണ്ട​ക്ക​യം ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​നൊ​പ്പം കാ​ൽ​ന​ട യാ​ത്ര​ക്കാ​രും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ച്ചി​രു​ന്ന​ത്.

പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന വ്യാ​പാ​രി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ധ്യ​യ​ന​വ​ർ​ഷം കൂ​ടി ആ​രം​ഭി​ച്ച‌​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെയ​ട​ക്കം സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി. അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച താ​ത്കാ​ലി​ക ക​ട​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ച്ച​വ​ട​ക്കാ​ർ​ക്ക് നേ​ര​ത്തേ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​വ​രു​ടെ ക​ട​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി​യു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു പ​റ​ഞ്ഞു.

Latest News

Corehub Up